Friday, 28 June 2019

KERALA VETERINARY LABORATORY TECHNICIANS ASSOCIATION - BYE LAW

കേരള  വെറ്ററിനറി ലബോറട്ടറി  ടെക്‌നീഷ്യൻസ് അസോസിയേഷൻ
നിയമാവലി
1. പേര് 
ഈ  സംഘടനയുടെ പേര് കേരള  വെറ്ററിനറി ലബോറട്ടറി  ടെക്‌നീഷ്യൻസ് അസോസിയേഷൻ എന്നായിരിക്കുന്നതാണ്.
2. ആസ്ഥാനവും ഓഫീസും
സംഘടനയുടെആസ്ഥാനവും ഓഫീസും ജനറൽ സെക്രട്ടറിയുടെ   പ്രവർത്തനസ്ത്ഥലത്ത് ആയിരിക്കുന്നതാണ്.
3. പ്രവർത്തനപരിധി
കേരള സംസ്ഥാനത്തിനുള്ളിൽ സംഘടന പ്രവർത്തിക്കുന്നതാണ്
4. ഉദ്ദേശ്യങ്ങൾ
സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ താഴെ പറയുന്നതായിരിക്കും
1. കർഷകരും പൊതുജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുക
2. അംഗങ്ങളുടെ ഇടയിൽ ഐക്യദാർഢ്യതയും സഹോദര  മനോഭാവവും വളർത്തുക
3. അംഗങ്ങളുടെ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക
4. അംഗങ്ങളുടെ മാനസികവും ധാർമികവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നതിക്ക്  
    ആവശ്യമായ കാര്യങ്ങൾ നിർവഹിക്കുക
5. അംഗങ്ങളുടെ സാങ്കേതികമായ കഴിവുകളെ പുനരുജ്ജീവിപ്പിക്കുന്നതിക്കാനായി കാലാ കാലങ്ങളിൽ
    തുടർവിദ്യാഭ്യാസ സെമിനാറുകളും ക്‌ളാസ്സുകളും സംഘടിപ്പിക്കുക .
6. കൂട്ടായ വില പേശലുകളുടെയും മറ്റു യുക്തമായ മാർഗ്ഗങ്ങളിലൂടെയും എല്ലാ അംഗങ്ങൾക്കും നീതിയും
    സംരക്ഷണവും ഉറപ്പുനൽകുക
7. ആവശ്യമായി വരുന്ന പക്ഷം നിയമപരമായ  പരിരക്ഷ ഉറപ്പാക്കുക


                                                                        1
5. അംഗത്വം
മൃഗസംരക്ഷണ വകുപ്പിൽ നിയമിതനാകുന്ന ഏത് ലബോറട്ടറി ടെക്‌നീഷ്യനും /ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഇരിക്കുന്ന ലബോറട്ടറി ടെക്‌നീഷ്യനും സംഘടനയിൽ അംഗമാകാൻ അവകാശമുണ്ടായിരിക്കുന്നതാണ്. പ്രവേശന ഫീസും ഈ നിയമാവലിയുടെ ഒടുവിൽ കൊടുത്തിരിക്കുന്ന അംഗത്വത്തിനുള്ള അപേക്ഷാഫോറത്തിലും അപേക്ഷിക്കുന്നവർക്ക് മാത്രമേ അംഗത്വം അനുവദിക്കുകയുള്ളൂ. അപ്രകാരം പൂരിപ്പിച്ച അപേക്ഷകൾ സോണൽ സെക്രട്ടറിയുടെ ശുപാർശയോട് കൂടി ജനറൽ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതും ആയത് സ്റ്റേറ്റ് കമ്മറ്റിയുടെ തീരുമാനത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ് .                                                               
6. സോൺ
സോൺ എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്  താഴെ പറയും പ്രകാരമാകുന്നു ഓരോ സോണിലും ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലകൾ താഴെ പറയും പ്രകാരമാകുന്നു
നോർത്ത് സോൺ

ഈസ്റ്റ്  സോൺ

സെന്ററൽ സോൺ
സൌത്ത് സോൺ
കാസർകോട്

പാലക്കാട്
ഇടുക്കി
ആലപ്പുഴ
കണ്ണൂർ

മലപ്പുറം
കോട്ടയം
കൊല്ലം
വയനാട്

തൃശൂർ
ഏറണാകുളം
തിരുവനന്തപുരം
കോഴിക്കോട്

-------
പത്തനംതിട്ട
-------------

7. അംഗത്വം നഷ്ടപ്പെടുന്നത്
സംഘടനയിൽ അംഗത്വം ലഭിച്ച ഒരംഗത്തിനു താഴെ പറയുന്ന കാരണങ്ങളാൽ അംഗത്വം
നഷ്ടപ്പെടുന്നതാണ്
1. സ്റ്റേറ്റ് കമ്മറ്റി നിശ്ചയിക്കുന്ന  വാർഷിക വരിസംഖ്യ കാലാവധിക്കകം നൽകാതിരിക്കുക
2. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരനല്ലാതെ വരിക
3. രേഖാ മൂലം രാജി സ്വയം നൽകുകയും സ്റ്റേറ്റ് കമ്മറ്റി അത് അംഗീകരിക്കുകയും ചെയ്യുക
4. അച്ചടക്ക ലംഘനം നടത്തടിയതായി സ്റ്റേറ്റ് കമ്മറ്റിക്ക് ബോധ്യപ്പെടുകയും ആയതിന്റെ അടിസ്ഥാ
    നത്തിൽ സ്റ്റേറ്റ് കമ്മറ്റി തീരുമാനത്തിന് വിധേയമായി സംഘടനയിൽ നിന്നും പിരിച്ച് വിടുക
                                                                                    2
8.പ്രവേശന ഫീസ് :
പ്രവേശന ഫീസ് നൂറു രൂപ (100.00)ആയിരിക്കും
9. വാർഷിക വരിസംഖ്യ
 വാർഷിക വരിസംഖ്യ നൂറു രൂപ ആയിരിക്കും ആയത് എല്ലാ വർഷത്തെയും ഡിസംബർ
 മാസത്തിനകംഒടുക്കേണ്ടതാണ്.
10.ഔദ്യോഗിക വർഷം
സംഘടനയെ സംബന്ധിച്ച്  ഔദ്യോഗിക വർഷം എന്നത് ജനുവരി ഒന്ന് മുതൽ ഡിസംബർ മുപ്പത്തി
ഒന്ന് വരെയാണ്.
11.ഫണ്ട്
പ്രവേശന ഫീസും  വാർഷികവരിസംഖ്യയും കാലാ കാലങ്ങളിൽ പ്രത്യേക ആവശ്യത്തിന്നായി സ്വരൂപിക്കുന്ന പ്രവർത്ത്ന ഫണ്ടുമായിരിക്കും സംഘടനയുടെ ഫണ്ട് . ജനറൽ സെക്രട്ടറിയുടെയും സംസ്ഥാന  ട്രഷററുടെയും പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലൊ/കേരള ഗ്രാമീണ ബാങ്കിലോ   തുറക്കുന്ന  അകൗണ്ടിൽ ഫണ്ട് നിക്ഷേപിക്കുന്നതായിരിക്കും . ആയത്  ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അധികാരം ജനറൽ സെക്രട്ടറിക്കും  സംസ്ഥാന  ട്രഷറർക്കുമായിരിക്കും  3000 രൂപയിൽ അധികരിക്കാത്ത സംഖ്യ ജനറൽ സെക്രട്ടറിക്കും 1000 ത്തിൽ അധികരിക്കാത്ത സംഖ്യ സോണൽ സെക്രട്ടറിമാർക്കും കൈവശം വെക്കാവുന്നതാണ്. അതിൽ അധികരിക്കുന്നത് സ്റ്റേറ്റ് കമ്മറ്റി യുടെ അക്കൌണ്ടിലേക്ക് വരവു വെക്കേണ്ടതും ആയത് ഉചിതമായി കൈകാര്യം ചെയ്യേണ്ടതുമാകുന്നു.
12. ബഡ്ജറ്റ്:
വാർഷിക ബഡ്ജറ്റ് ആദ്യത്തെ സ്റ്റേറ്റ് കമ്മറ്റി യോഗത്തിലും സോണൽ നിലവാരത്തിൽ സോണൽ സമിതി തയ്യാറാക്കി വാർഷിക പൊതു യോഗത്തിലും പസാക്കിയിരിക്കുന്നതാണ്.
13. ഓഡിറ്റ് :
എല്ലാ കണക്കുകളും സ്റ്റേറ്റ് കമ്മറ്റി നിർദ്ധേശിക്കുന്ന ഒരു ഓഡിറ്റർ പരിശോധിക്കുന്നതാണ്. ഇങ്ങനെ പരിശോധിച്ച കണക്കുകൾ വർഷാന്ത ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച് പസ്സാക്കുന്നതാണ്.                                                                  3
14. പ്രവർത്തനഘടന
           1. സോണൽ കമ്മറ്റി
ഓരോ സോണിനു കീഴിലും വരുന്ന മെംബർമാരിൽ നിന്നും സോണൽ സെക്രട്ടറി, പ്രസിഡണ്ട് എന്നിവരെയും മൂന്നിൽ കുറയാത്ത സോണൽ കമ്മറ്റി മെംബർമാരെയും തെരഞ്ഞെടുക്കുന്നു.സോണൽ മെംബർമാരുടെ എണ്ണം ആവശ്യത്തിന് ഇല്ലാത്ത പക്ഷം മറ്റു സോണുകളിലെ മെംബർമാരെ അവരുടെ സോണിലല്ലാത്ത സോണൽ കമ്മറ്റിയിൽ  ഉൾപെടുത്താവുന്നതും മെംബർമാരുടെ എണ്ണം തികയുന്ന മുറക്ക് ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ മാറ്റാവുന്നതും ആകുന്നു.എല്ലാ സോണൽ കമ്മറ്റി സെക്രട്ടറിമാരും, സംസ്ഥാന എക്സിക്കുട്ടീവ് കമ്മറ്റിയിൽ മെബർമാരായിരിക്കും. സഘടനയുടെ  പരമാധികാരവും തീരുമാനങ്ങളുടെ നിർവഹനത്തിന് ആവശ്യമായ നറ്റപടികളും അന്തിമമായി തീരുമാനിക്കുന്നതിനുള്ള  പൂർമ്ണ അധികാരം സ്റ്റേറ്റ് കമ്മറ്റിയിൽ നിക്ഷിപ്തമാണ്.

                                                          3
2. സ്റ്റേറ്റ് കമ്മറ്റി
ഓരോ സോണിലെയും സെക്രട്ടറിമാർ  ഉൾപെടെ പതിമൂന്നു അംഗങ്ങളായിരിക്കും സ്റ്റേറ്റ് കമ്മറ്റിയിൽ ഉണ്ടായിരിക്കുക. അതിൽ നിന്നും ഒരു ജനറൽ സെക്രട്ടറി, പ്രസിഡണ്ട് ,ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കുന്നു.ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കൽ സ്റ്റേറ്റ് കമ്മറ്റി കൂടിയിരിക്കേണ്ടതാണ്. സ്റ്റേറ്റ് കമ്മറ്റി വിളിച്ചു കൂട്ടുന്നതിന് ഏഴു ദിവസം മുൻപെങ്കിലും ജനറൽ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കേണ്ടതാണ്. എന്നാൽ അടിയന്തിര സന്ദർഭങ്ങളിൽ യുക്തമായ മാർഗ്ഗ്ങ്ങളിലൂടെ സന്ദേശം അയച്ച്‌ കമ്മറ്റി വിളിച്ചു കൂട്ടുവാൻ സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കും . യോഗത്തിന്റെ കോറം അംഗങ്ങളുടെ പകുതിയോ അതിൽ കൂടുതലോ ആയിരിക്കും. ഇതേ ഘടന സോണൽ കമ്മറ്റിക്കും ബാധകമായിരിക്കും . സ്റ്റേറ്റ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നവരുടെ യാത്രാപ്പടി സ്റ്റേറ്റ് ഫണ്ടിൽ നിന്നും വിനിയോഗിക്കാവുന്നതാണ്.                                                                 
3.സ്റ്റേറ്റ് കമ്മറ്റിയുടെ ചുമതലകൾ
          1. ഓരോ വർഷത്തെയും ബഡ്ജറ്റും പ്രവർത്തന റിപ്പോർട്ടും വാർഷിക കണക്കുകളും രൂപ
                പ്പെടുത്തുക.
            2. സർക്കാരിലേക്കും /വകുപ്പിലേക്കുമുള്ള മെമ്മോറാണ്ടങ്ങൾ തയ്യാറാക്കുക
            3. ആവശ്യമുള്ള നിവേദനങ്ങൾ തയ്യാറാക്കി സമർപ്പിക്കുക.
            4. ഭാവി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി ഏകീകരിക്കുക ,നടപ്പാക്കുക
4. ചുമതലകൽ
  1. സ്റ്റേറ്റ് പ്രസിഡണ്ട്
സ്റ്റേറ്റ് കമ്മറ്റി ചുമതലപ്പെടുത്തുന്ന  കാര്യങ്ങൾ നിർവഹിക്കുക. കമ്മറ്റിയിൽ അധ്യക്ഷത
വഹിക്കുക.
  2. ജനറൽ സെക്രട്ടറി ;
1. സംഘടനയുടെ പൊതുവായ  ഭരണത്തിന്റെ നിർവാഹകൻ ജനരൽ സ്ക്രട്ടറിയായിരിക്കും
2. സ്റ്റേറ്റ് കമ്മറ്റി നിർദ്ധേശിക്കുന്ന  തരത്തിലുള്ള റജിസ്റ്ററുകളും റിക്കാർഡുകളും തയ്യാരാക്കി
     സൂക്ഷിക്കുക.
3. ഖജാൻജി യുമൊത്ത് സംഘടനയുടെ പേരിലുള്ള അക്കൌണ്ട് പ്രയോഗിക്കുക.
4. സഘടനയുടെ വരവുകൾ രശീതി നൽകി സ്വീകരിക്കുക
5. ബഡ്ജറ്റ് അനുപാത പരിധിയിൽ നിന്ന് സ്റ്റേറ്റ് കമ്മറ്റിയുടെ നിർദ്ദേശാനുസരണം ചെലവ്
   ചെയ്യുക
                                                            4
6. സ്റ്റേറ്റ് കമ്മറ്റിയോ സോണൽ കമ്മറ്റിയോ പ്രത്യേകം ചുമതലപ്പെടുത്തുന്ന മറ്റു സംഗതികൾ
    നടത്തുക.
(പ്രസിഡണ്ട് / സെക്രട്ടറിയുടെ അസാന്നിദ്ധ്യത്തിൽ യോഗത്തിൽ പങ്കെടുത്ത ഒരു സോണൽ
   സെക്രട്ടറി കർത്തവ്യങ്ങൾ താൽകാലികമായി നിർവഹിക്കുന്നതാണ്.)
3. ഖജാൻജി
ജനറൽ സെക്രട്ടറിക്ക്‌/സോണൽ സെക്രട്ടറിക്ക് കൈവശം വെക്കാവുന്ന തുക കഴിച്ചുള്ള ബാക്കി മുഴുവൻ തുകയുടെയും സൂക്ഷിപ്പുകാരൻ ഖജാൻജി യായിരിക്കും. സെക്രട്ടറിയും ഖജാൻജി യുമായുള്ള  എല്ലാ പണമിടപാടുകളുടെയും റിക്കാർഡുകൾ  ഖജാൻജി സൂക്ഷിക്കേണ്ടതാണ്. ജനരൽ സെക്രട്ടറിക്ക് കൈവസം വെക്കവുന്ന പരമാവധി തുക 3000 രൂപ .
15. അധികാരങ്ങൾ ചുമതലകൾ നടപ്പാക്കുന്നത്
സംസ്ഥാന ഭാരവാഹികൾക്ക് നിർദ്ദേശിച്ചിട്ടുള്ള ചുമതല അധികാരങ്ങൾ അതേ പേരിലുള്ള സോണൽ ഭാരവാഹികൾക്കും ബാധകമായിരിക്കും എന്നാൽ താഴെ പറയുന്ന പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കണം മേൽ പറഞ്ഞ അധികാരങ്ങൾ വിനിയോഗിക്കേണ്ടത്.                                                                           
1. സ്വന്തം സോണിൽ ഉള്ളതൊഴികെ സ്റ്റേറ്റ് കമ്മറ്റിയുടെ പരിഗണനയിൽ എത്തുന്ന
   യാതൊരു  സംഗതിയെക്കുറിച്ചും പരസ്യപ്പെടുത്തുവാൻ പാടുള്ളതല്ല
2. സോണൽ സെക്രട്ടറിമാർ തങ്ങളുടെ സോണിലുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച്
    സ്റ്റേറ്റ് കമ്മറ്റിയുടെ   ഉപദേശത്തിനനുസരിച്ചു പ്രവർത്തിക്കേണ്ടതാണ്
3. ഒരു സോണിൽ നിന്നും ഏതെങ്കിലും ഒരു മെംബർ മറ്റൊരു സോണിലേക്ക് സ്ഥലം
    മാറി      പോകുംബോൾ ആ മെംബറുടെ സംഘടനാപരമായ ബാധ്യതകൾ     
    അതാത് സോണൽ സെക്രട്ടരിമാർ പരസ്പരം എഴുതി അറിയിക്കേണ്ടതാണ്.
16.യാത്രാപ്പടി
ഔദ്യോഗിക ഭാരവാഹികൾക്ക് അനുവദിക്കാവുന്ന യാത്രപ്പടി  യഥാർത്ഥ  യാത്രക്കൂലിയും താമസത്തിനുള്ള വാടകയും മാത്രമാകുന്നു.
17. അച്ചടക്ക നടപടികൾ
സംഘടനയുടെ താല്പര്യത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ഒരംഗത്തിന് സോണൽ സമിതിയുടെ തീരുമാന പ്രകാരം രേഖാമൂലമുള്ള താക്കീത് നൽകേണ്ടതാണ്. തുടർന്നും അംഗം സംഘടനാ വിരുദ്ധ  പ്രവർത്തനം  നടത്തുന്നുവെങ്കിൽ ടിയാളെ സോണൽ സമിതി
                                                5
സസ്പെന്റ്  ചെയ്ത് വിവരം സ്റ്റേറ്റ് കമ്മറ്റിയെ അറിയിക്കെണ്ടതാണ്. എന്നാൽ ഇപ്രകാരം ചെയ്യുന്നതിനു മുൻപായി അയാളിൽ നിന്നും വിശദീകരണം കേൾക്കുവാനുള്ള   അവസരം നൽകേണ്ടതാണ്. സ്റ്റേറ്റ് കമ്മറ്റിയുടെ തീരുമാനം ടിയാളെ അറിയിക്കുകയും വീണ്ടും ഒരു വിശദീകരണം തേടി , തൃപ്തികരമല്ലെങ്കിൽ  ടിയാളെ സംഘടനയിൽ നിന്നും പിരിച്ചു വിടുകയും ആ വിവരം ടിയാനെ അറിയിക്കേണ്ടതുമാകുന്നു.  സ്റ്റേറ്റ് കമ്മറ്റിയിലുള്ള അംഗങ്ങൾ അച്ചടക്ക ലംഘനം കാണിക്കുകയാണെങ്കിൽ മേൽ കാര്യങ്ങൾ നിർവഹിച്ച ശേഷം സ്റ്റേറ്റ് കമ്മറ്റിയുടെ നാലിൽ മൂന്നു ഭൂരിപക്ഷത്തൊടു കൂടിയുള്ള അംഗീകാരത്തോടു കൂടി പിരിച്ചു വിടാവുന്നതാണ്.
18. നിയമാവലി കോപ്പി നൽകുന്നത്
സംഘടനയുടെ നിയമാവലിയുടെ കോപ്പി ഓരോ അംഗത്തിനും ആവശ്യപ്പെടാവുന്നതണ്
19 വകുപ്പുകൾ എടുത്തുകളയുകയോ കൂട്ടിച്ചേർക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുന്നത്
സ്റ്റേറ്റ് കമ്മറ്റിയുടെ ആകെ അംഗസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോട് കൂടി ഈ നിയമാവലിയിലെ ഏതെങ്കിലും വകുപ്പുകൾ എടുത്തുകളയുകയോ കൂട്ടിച്ചേർക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യാവുന്നതാണ്. ആ നിയമാവലിക്ക് പ്രാബല്യം കൊടുക്കുന്ന മുറക്ക് നിലവിലുള്ള നിയമാവലി അസാധുവാകുന്നതായിരിക്കും
കേരള വെറ്ററിനറി ലബോറട്ടറി ടെക്നീഷ്യൻസ് അസോസിയേഷൻ 2019 ജൂൺ മാസം 23 നു കോഴിക്കോട്  ജോയന്റ് കൌൺസിൽ ഹാളിൽ ൽ വെച്ചു നടന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ചതനുസരിച്ച് ഈ നിയമാവലിക്ക് 23/06/2019 മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്
                                                                                                -----------------------









                                                                                                                6
KERALA VETERINARY LABOARTORY TECHNICIANS ASSOCIATION
(Application for admission)

Name                                                                                    :

Present Office address                                                  :

PEN no                                                                                                 :

Contact telephone number                                         :

E mail address

Date of entry in service                                                 :

                I do hereby agree the rules and recommendations of the Kerala Veterinary Laboratory Technicians Association. 

Place                                                                    
Date                                                                                                                                      Signature with name
FOR OFFICE  USE
Recommendation of the zonal Secretary                              :
Allotted membership number                                   :                               :



                                                                                ………………………

Tuesday, 25 June 2019

APPLICATION FORM KVLTA


KERALA VETERINARY LABOARTORY TECHNICIANS ASSOCIATION
(Application for admission)

Name                                                                     :


Present Office address                                           :



PEN no                                                                  :


Contact telephone number                                    :


E mail address                                                       :


Date of entry in service                                         :


                I do hereby agree the rules and recommendations of the Kerala Veterinary Laboratory Technicians Association.  

Place  
                                                                  
Date                                                                                                             Signature with name




FOR OFFICE  USE

Recommendation of the zonal Secretary                  :


Allotted membership number                                   :                               :



Wednesday, 15 July 2015

ON THE BASISIS OF 10th PAY COMMISSION REPORT COMPARISON OF TIME BOUND HIGHER GRADE SCALE IN ANIMAL HUSBANDRY & HEALTH SERVICE

ON THE BASISIS OF 10th  PAY COMMISSION REPORT


COMPARISON OF TIME BOUND HIGHER GRADE SCALE IN ANIMAL HUSBANDRY  &  HEALTH SERVICE
ANIMAL HUSBANDRY 
No
Name of Post
Scale of Pay
Cadre
1
Laboratory Technician Gr. II
22200-600-25200-650-27800-700-29900-800-  33900-900-37500- 1000-42500-1100-45800

        Entry
2
Laboratory Technician Gr. I 
26500-650-27800-700-29900-800-33900-900-37500-1000-42500-1100- 48000-1200-54000

On completion of 7 years
3
Lab supervisor
37500-1000-42500-1100-48000-1200-54000-1350-59400-1500-65400- 1650-72000-1800-75600
On completion of 14 years
4
Lab supervisor HG
39500-1000-42500-1100-48000-1200-54000-1350-59400-1500-65400- 1650-72000-1800-79200
On completion of 21 years 

HEALTH SERVICE
No
Name of Post
Scale of Pay
Cadre
1
Laboratory Technician Gr. II

23400-600-25200-650-27800-700-29900-800-33900-900-37500-1000- 42500-1100-48000

        Entry
2
Laboratory Technician Gr. I 
27800-700-29900-800-33900-900-37500-1000-42500-1100-48000-1200 -54000-1350-56700

On completion of 7 years
3
Chief Lab Technician
29200-700-29900-800-33900-900-37500-1000-42500-1100-48000-1200- 54000-1350-59400
On completion of 14 years
4
District Lab Technician
37500-1000-42500-1100-48000-1200-54000-1350-59400-1500-65400- 1650-72000-1800-75600
On completion of 21 years 


COMPARISON OF PROMOTION POSTS IN ANIMAL HUSBANDRY  &   HEALTH SERVICE
ANIMAL HUSBANDRY 
No
Name of Post
Scale of Pay
1
Laboratory Technician Gr. II
22200-600-25200-650-27800-700-29900-800-  33900-900-37500- 1000-42500-1100-45800
2
Laboratory Technician Gr. I 
26500-650-27800-700-29900-800-33900-900-37500-1000-42500-1100- 48000-1200-54000
3
Lab supervisor
37500-1000-42500-1100-48000-1200-54000-1350-59400-1500-65400- 1650-72000-1800-75600
4
Lab supervisor HG
39500-1000-42500-1100-48000-1200-54000-1350-59400-1500-65400- 1650-72000-1800-79200


HEALTH SERVICE

No
Name of Post
Scale of Pay
1
Laboratory Technician Gr. II

23400-600-25200-650-27800-700-29900-800-33900-900-37500-1000- 42500-1100-48000
2
Laboratory Technician Gr. I 
27800-700-29900-800-33900-900-37500-1000-42500-1100-48000-1200 -54000-1350-56700
3
Chief Lab Technician
29200-700-29900-800-33900-900-37500-1000-42500-1100-48000-1200- 54000-1350-59400
4
District Lab Technician
37500-1000-42500-1100-48000-1200-54000-1350-59400-1500-65400- 1650-72000-1800-75600
5
Junior Scientific Officer
39500-1000-42500-1100-48000-1200-54000-1350-59400-1500-65400- 1650-72000-1800-79200


FIXATION ILLUSTRATION
Present Post Lab Technician grade 11
Present pay scale ; 10480-270-11020-300-12220-330-13540-360-14980-400-16980-440-18300
With 3 years service as on 1/7/2014
Future pay scale
: 22200-600-25200-650-27800-700-29900-800-  33900-900-37500- 1000-42500-1100-45800
1
Basic Pay as on 01.07.2014
10480+270+270+300
11320
2
DA at 80%
11320x 80/100
9056
3
Fitment at 12% (minimum `2000/-)
11320 x 12/100
=1358

4
Service weightage at 1/2% per completed year
(maximum 15%) 0

11320x 0.5/100 x 3
= 170

5
Total of Fitment+Service weightage Minimum of 2,000 ,Maximum limit `12000/- 2,000

1528
2000
6
Total  1+2+5

22376
7



8
Pay in revised scale(next stage)
22200-600-25200-650-27800-700-29900-800-  33900-900-37500- 1000-42500-1100-45800
22200 + 600 = 22800

22800